ഭാര്യയെ പേടിച്ച് ഒബാമ പുകവലി നിര്‍ത്തി

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (18:36 IST)
PRO
PRO
ഭാര്യയെ പേടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പുകവലി നിര്‍ത്തി. പുകവലി എന്നന്നേക്കുമായി നിര്‍ത്തിയത് ഭാര്യ മിഷേലിനെ പേടിച്ചിട്ടാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയ്ക്കിടെ യുഎന്‍ പ്രതിനിധിയോട് സംസാരിക്കവെയാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ ടിവി ചാനലായ സിഎന്‍എന്നിനാണ് ഒബാമ ഇക്കാര്യം പറയുന്ന ഓഡിയോ സംഭാഷണം ലഭിച്ചത്.

പുകവലിക്ക് അടിമപ്പെട്ടിരുന്നുവെന്ന കാര്യം ഒബാമ നേരത്തെ ഡ്രീം ഫ്രം മൈ ഫാദര്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സ്‌മോക്കര്‍ എന്നാണ് തന്നെ ഒബാമ പുസ്തകത്തില്‍ വിശേഷിപ്പിച്ചിരുന്നത്. 2008ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചരണം തുടങ്ങിയപ്പോള്‍ ഒബാമയുടെ പുകവലി ശീലവും പുകവലി ഉപേക്ഷിക്കാനുള്ള ശ്രമവും യുഎസ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

രാജ്യത്തെ പൊതുജനാരോഗ്യത്തിന്റെ പ്രചാരകയായ മിഷേല്‍ ഒബാമ നേരത്തെ തന്നെ ഒബാമയുടെ പുകവലി ശീലത്തിലുള്ള അതൃപ്തി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മക്കള്‍ക്ക് മുന്നില്‍ ഒബാമ പുകവലിച്ചിരുന്നില്ലെന്നും മിഷേല്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക