ഫേസ്ബുക്കിന് ഇറാന്റെ മുന്നറിയിപ്പ്

ബുധന്‍, 25 ജൂലൈ 2012 (18:19 IST)
PRO
PRO
ഇന്റര്‍നെറ്റിലെ അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഇറാന്‍ ശ്രമം തുടങ്ങി. ഫേസ്ബുക്കിലെ അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഇറാന്‍ സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അശ്ലീലത പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെങ്കില്‍ രാജ്യത്ത് ഫേസ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഭരണകൂടം അറിയിച്ചു. ഫേസ്ബുക്ക് എന്നെന്നേക്കുമായി നിരോധിക്കും എന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

2009-ലെ തെരഞ്ഞെടുപ്പ് കാലത്ത് ഇറാനില്‍ ഫെയ്സ്ബുക്കിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക