പ്രസിഡണ്ടിന്റെ വിമാനം യുഎസ് വഴി തിരിച്ചുവിട്ടു; എംബസ് അടച്ചു പൂട്ടുമെന്ന് ബൊളീവിയ
വെള്ളി, 5 ജൂലൈ 2013 (15:12 IST)
PRO
അമേരിക്കന്‍ ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്‌നോഡന്‍ ഉണ്ടെന്ന സംശയത്തില്‍ പ്രസിഡണ്ട് ഇവോ മോറല്‍ സഞ്ചരിച്ചിരുന്ന വിമാനം വഴി തിരിച്ചുവിട്ട സംഭവത്തില്‍ അമേരിക്കയ്‌ക്കെതിരെ ബൊളീവിയ രംഗത്ത്. യുഎസ് എംബസി അടച്ചുപൂട്ടുമെന്നാണ് ബൊളീവിയയുടെ മുന്നറിയിപ്പ്.
മോസ്‌കോയില്‍ നിന്നും ബൊളീവിയയിലേക്ക് പോകുകയായിരുന്ന ബൊളീവയിന്‍ പ്രസിഡണ്ടിന്റെ വിമാനം സ്‌നോഡന്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഓസ്ട്രിയയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. പോര്‍ച്ചുഗലും ഫ്രാന്‍സും ഇറ്റലിയും സ്‌പെയിനും തങ്ങളുടെ ആകാശപരിധിയില്‍ കൂടി വിമാനത്തെ കടത്തിവിടാന്‍ അനുവദിച്ചിരുന്നില്ല. വിമാനം തിരിച്ചുവിട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സ് ബൊളീവിയയോട് ഖേദം അറിയിച്ചിരുന്നു.