പീഡിപ്പിച്ചവന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് രക്ഷപെടണ്ട; മൊറോക്കോ നിയമം മാറ്റി
വെള്ളി, 24 ജനുവരി 2014 (12:19 IST)
PRO
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ അവരെ വിവാഹം ചെയ്താല്‍ ശിക്ഷയൊഴിവാക്കാം എന്ന നിയമം മൊറോക്കന്‍ പാര്‍ലമെന്‍റ് മാറ്റി.
പെണ്‍കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം തടയാനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കനത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്തത്. തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ 16-കാരി ആമിന ഫിലായി ആത്മഹത്യ ചെയ്തതോടെയാണ് നിയമത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നത്.
വിവാഹ ശേഷവും ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായിരുന്നു. പാര്‍ലമെന്‍റ് ഏകകണ്ഠമായാണ് ശിക്ഷാനിയമത്തിലെ നാനൂറ്റി എഴുപത്തിയഞ്ചാം വകുപ്പാണ് ഭേദഗതി ചെയ്തത്.