പാകിസ്ഥാന്‍ സൈന്യം 30 ഭീകരരെ വധിച്ചു

ബുധന്‍, 26 ഫെബ്രുവരി 2014 (10:36 IST)
PRO
പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയായ വസീരിസ്താന്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

മേഖലയില്‍ താലിബാന്‍ പരിശീലന ക്യാമ്പുകള്‍ തുടങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് പോര്‍വിമാനങ്ങള്‍ ബോംബ് ആക്രമണം നടത്തുകയയായിരുന്നു. തിങ്കളാഴ്ച വടക്കന്‍ വസീരിസ്താനില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ താലിബാന്‍ ഉന്നതന്‍ അസ്മത്തുള്ള ഷഹീന്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് താലിബാന്‍ കേന്ദ്രങ്ങളെ ഞെട്ടിച്ച് പാക് സൈന്യം വീണ്ടും ആക്രമണം നടത്തിയത്. ബന്ദികളാക്കിയ 23 സൈനികരെ വധിച്ചെന്ന താലിബാന്റെ വെളിപ്പെടുത്തലോടെ ഇരുകൂട്ടരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ പാക് ഭരണകൂടം തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക