പാകിസ്ഥാനില്‍ സ്ഫോടനം, 10 മരണം

ശനി, 13 മാര്‍ച്ച് 2010 (15:19 IST)
പാകിസ്ഥാനില്‍ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ പത്തു പേര്‍ മരിച്ചു.സ്വാത് താഴ്വരയില്‍ മിംഗോറയിലെ സുരക്ഷാ ചെക്‍പോസ്റ്റിലേക്കാണ് ചാവേര്‍ ആക്രമണം നടത്തിയത്. 13 പേര്‍ക്ക് പരുക്കുണ്ട്. ആക്രമണത്തില്‍ അഞ്ച് കാറുകള്‍ തകര്‍ന്നു. കൊല്ലപ്പെട്ടവരില്‍ നാലു പൊലീസുകാര്‍ ഉള്‍പ്പെടുന്നു.

പൊലീസും സൈന്യവും നിയന്ത്രിച്ചിരുന്ന ചെക്പോസ്റ്റിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇന്നലെ ലാഹോറില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 45 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം നടന്ന ശക്തമായ ആക്രമണം ജനങ്ങളെ പരിഭാന്തിയിലാക്കിയിട്ടുണ്ട്. ഇന്നലെ ഏഴു സ്ഫോടനങ്ങളാണ് ലാഹോറില്‍ ഉണ്ടായത്.

സ്വാതില്‍ ഇന്നുണ്ടായ സ്ഫോടനത്തിന് കാരണക്കാരനായ ചാവേറിന്‍റെ കാലുകള്‍ കണ്ടെടുത്തിട്ടുണ്ട്. 15 കിലോ സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക