നാലുവര്‍ഷത്തിനു ശേഷം യുവാവിന് ‘ചുംബനശേഷി ‘തിരിച്ചുകിട്ടി
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (15:07 IST)
PRO
തന്റെ ഭാര്യയെ ഒന്നു സമാധാനത്തോടെ ചുംബിക്കാന്‍ യുവാവിന് നാലുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. മുഖത്തെ ഒരു ഞരമ്പിനു വന്ന അസുഖമാണ് മാര്‍ക് സ്റ്റെഡ്മാനെന്ന മൂന്നുകുട്ടികളുടെ പിതാവിന് ചുംബനം വേദനാജനകമാക്കിയത്.
ഒടുവില്‍ തലച്ചോറില്‍ സ്ഥാപിച്ച ടെഫ്ലോണാണ് മാര്‍കിനും ഭാര്യക്കും ചുംബന ലഹരി തിരിച്ചു തന്നത്.ഒരു ലക്ഷത്തില്‍ അപൂര്‍വം ചിലര്‍ക്ക് വന്നേക്കാവുന്ന അസുഖമാണത്രെ മാര്‍കിനു വന്നത്.
ഡൈജീമിനല്‍ ന്യൂറാള്‍ജിയ എന്ന രോഗമായിരുന്നു മാര്‍ക് സ്റ്റെഡ്മാനെന്നും മൂന്നിലൊന്ന് ആളുകള്‍ ആത്മഹത്യക്കുറിച്ച് ചിന്തിക്കുന്നത് പോലെ കഠിനമാണ് ഇതുമൂലമുള്ള വേദനയെന്നും ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
ദിവസവും 250 തവണ വേദന അനുഭവപ്പെടുമായിരുന്നെന്നും വായില്‍ തീപടര്‍ന്ന പോലുള്ള അനുഭവമായിരുന്നു തനിക്കെന്നും മാര്‍ക് പറയുന്നു. ടെഫ്‌ലോണ്‍ സ്ഥാപിച്ച ശേഷം മതിയാവോളം തന്റെ ഭാര്യയെയും കുട്ടികളെയും ചുംബിക്കുകയാണ് സ്റ്റെഡ്മാന്‍.