തീവ്രവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് 16 ഇസ്ലാം പണ്ഡിതരെ കൊന്നു
തിങ്കള്‍, 10 സെപ്റ്റംബര്‍ 2012 (10:21 IST)
PRO
PRO
മാലിയില്‍ തീവ്രവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് 16 പേരെ സൈന്യം കൊലപ്പെടുത്തി. സെന്‍ട്രല്‍ സെഗോവിലെ ദിയാബാലി നഗരത്തിലാണ് സംഭവം നടന്നത്. ഇസ്ലാം പണ്ഡിതരെയാണ് സൈന്യം വെടിവച്ച് കൊലപ്പെടുത്തിയത്.
ഇസ്ലാം പണ്ഡിതര്‍ സഞ്ചരിച്ച വാഹനം ചെക്പോസ്റ്റില്‍ നിര്‍ത്താതെ പോകുകയായിരുന്നു. താടിവച്ച പണ്ഡിതരെ കണ്ടപ്പോള്‍ വാഹനത്തില്‍ തീവ്രവാദികള്‍ ആണെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു. മതപരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ ആയിരുന്നു പണ്ഡിതര്‍.
കൊല്ലപ്പെട്ടവരില്‍ 12 പേര് മൌറീഷ്യസുകാരാണ് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.