ജപ്പാനില്‍ ശക്തമായ ഭൂചലനം; 17 പേര്‍ക്ക് പരുക്ക്

വെള്ളി, 14 മാര്‍ച്ച് 2014 (10:54 IST)
PRO
PRO
ജപ്പാനില്‍ കനത്ത ഭൂചലനം. തെക്കന്‍ ജപ്പാനിലാണ് ചലനം അനുഭവപ്പെട്ടത്. 17 പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.

റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശികസമയം പുലര്‍ച്ചെ 2: 06ന് രേഖപ്പെടുത്തിയത്. എന്നാല്‍ സുനാമി മുന്നറിയിപ്പില്ല.

കുനിസാകി നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂചലത്തെ തുടര്‍ന്ന് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

വെബ്ദുനിയ വായിക്കുക