ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌

വ്യാഴം, 23 ജൂണ്‍ 2011 (10:15 IST)
PRO
PRO
ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തെയാണ് പിടിച്ചു കുലുക്കിയത്. ഇതെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുനാമി തിരമാലകള്‍ 50 സെന്റീമിറ്റര്‍ വരെ ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരപ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ലോക്കല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഫുകുഷിമ ആണവനിലയത്തിന് ഭീഷണി ഇല്ല.

ജപ്പാനില്‍ മാര്‍ച്ച് 11-നുണ്ടായ ഭൂചലനത്തിലും സുനാമിയിലും 23,400 പേര്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക