ചാര്‍ലി ഹെബ്‌ദോയ്ക്ക് എതിരെ മാര്‍പാപ്പ

വെള്ളി, 16 ജനുവരി 2015 (11:41 IST)
ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരികയായ ചാര്‍ലി ഹെബ്‌ദോയ്ക്ക് എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണെങ്കിലും അതിന് പരിധിയുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ഫിലിപ്പിന്‍സില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മാര്‍പാപ്പ.
 
ചാര്‍ലി ഹെബ്‌ദോയ്ക്ക് എതിരെ ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ ആയിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. ആവിഷ്‌ക്കാര സ്വാതന്ത്യം അവകാശവും കടമയുമാണ്. പക്ഷേ അത് അവഹേളിക്കലാകരുതെന്ന് മാര്‍പാപ്പ പറഞ്ഞു. മതങ്ങളെ ആദരവോടെ കാണണം. ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുകയോ അവമതിക്കുകയോ ചെയ്യരുത്. എല്ലാത്തിനും പരിധിയുണ്ട് - മാര്‍പാപ്പ നിലപാട് വ്യക്തമാക്കി.
 
പാരിസിലെ ആക്രമണം തെറ്റായ വഴിയിലൂടെയുള്ള സഞ്ചാരാണ്. ദൈവത്തിന്റെ പേരിലുള്ള ഇത്തരം അതിക്രമങ്ങള്‍ നീതീകരിക്കാനാവില്ല. എന്നാല്‍ ഓരോ മതത്തിനും അതിന്റേതായ അന്തസ്സുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. എന്റെ അമ്മയെപ്പറ്റി ആരെങ്കിലും മോശമായി സംസാരിക്കുകയാണെങ്കില്‍ അയാള്‍ക്ക് ഒരു ഇടി പ്രതീക്ഷിക്കാം. അത് സാധാരണയാണ്. ആരേയും പ്രകോപിപ്പിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക