കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് നാസ; ഉപരിതലത്തില്‍ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാകാന്‍ സാധ്യത

ശനി, 28 മെയ് 2016 (18:29 IST)
നാസ പുതുതായി കണ്ടെത്തിയ കെപ്ലർ-64 എഫ് ഗ്രഹത്തില്‍ ജലസാന്നിധ്യമുള്ളതായി കണ്ടെത്തി. ജലസാന്നിധ്യം കണ്ടെത്തിയതോടെ ഗ്രഹം വാസയോഗ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ 40 ശതമാനത്തോളം വലിപ്പമുള്ള ഗ്രഹം 1200 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിൽ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
 
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. 2013ലായിരുന്നു കെപ്ലർ-62 എഫ് ഗ്രഹത്തെ സൗര്യയുഥത്തിൽ നിന്ന് നാസയുടെ കെപ്ലർ മിഷൻ കണ്ടെത്തിയത്. അതേസമയം, ഗ്രഹത്തിന്‍റെ ഘടന, അന്തരീക്ഷം, വലിപ്പം എന്നീ കാര്യങ്ങളേക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക