കനേഡിയന്‍ പ്രധാനമന്ത്രിയുടെ ട്രോള്‍ ഏറ്റുവാങ്ങി നരേന്ദ്ര മോദി

ഞായര്‍, 13 മാര്‍ച്ച് 2016 (00:48 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡ്. മോദിയുടെ മന്ത്രിസഭയിലുള്ളതിനേക്കാള്‍ ഇന്ത്യന്‍ വംശജരായ സിഖ് മന്ത്രിമാര്‍ നവംബര്‍ 4ന് അധികാരമേറ്റ തന്റെ മന്ത്രിസഭയിലുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡിന്റെ പരാമര്‍ശം.
മോദിയുടെ മന്ത്രിസഭയില്‍ കേവലം രണ്ടു സിഖ് മന്ത്രിമാരാണുള്ളത് എന്നാല്‍ തന്റെ മന്ത്രിസഭയില്‍ മൂന്നു സിഖ് മന്ത്രിമാരുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡ് പറഞ്ഞു. പ്രതിരോധ ചുമതല നിര്‍വഹിക്കുന്നത് ഹരിജിത് സജ്ജന്‍ എന്നമ സിഖ് വംശജനാണെന്നും ട്രൂഡ് പറഞ്ഞു.
 
കാനഡയുടെ പ്രതിരോധമന്ത്രി ഹരിജിത് സജ്ജന്‍, ടൂറിസം മന്ത്രി ബര്‍ദിഷ് ചഗര്‍, പശ്ചാത്തലസൗകര്യ വികസന മന്ത്രി അമര്‍ജീത് സോഹി, ശാസ്ത്ര സാമ്പത്തികവികസന മന്ത്രി നവാദീപ് ബെയിന്‍സ് എന്നിവരാണ് കാനഡയിലെ ഇന്ത്യന്‍ വംശിജരായ മന്ത്രിമാര്‍.
 
അമേരിക്കന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡ് മോദിയെ കളിയാക്കുന്ന തരത്തില്‍ പ്രസ്ഥാവന നടത്തിയത്. അഫ്ഗാന്‍ പ്രസിഡന്റിന്റെ മെയിലെ പിറന്നാളിന് ഫെബ്രുവരിയില്‍ ആശംസ നേര്‍ന്ന്, ട്വിറ്ററിലൂടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ ട്രോള്‍ ഏറ്റുവാങ്ങിയ മോദി സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക