രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഞായറാഴ്ച രാവിലെ ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരം ഒബാമ വാഷിംഗ്‌ടണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. വാഷിംഗ്‌ടണിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലായിരിക്കും ഒബാമ ഇന്ത്യയില്‍ എത്തുക.