ഐ എസ് ക്രൂരത വീണ്ടും; സ്വർവഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കെറിയുന്ന വിഡിയോ ഐ എസ് പുറത്തുവിട്ടു

ശനി, 9 ഏപ്രില്‍ 2016 (15:49 IST)
സ്വവർഗാനുരാഗിയെന്നാരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കെറിയുന്ന വിഡിയോ ഐ എസ് ഭീകരർ പുറത്തുവിട്ടു. ‘ദി വോയിസ് ഓഫ് വിർച്യു ഇൻ ഡിറ്റെറിങ് ഹെൽ’ എന്ന പേരിലാണ് വിഡിയോ പുറത്ത്‌വിട്ടത്. 
 
കെട്ടിടത്തിന് താഴെ കൂടിനിന്നവര്‍ മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിക്കുന്നതും വിഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതിനു പുറമെ തല വെട്ടുന്നതിനായി ഒരാളെ മുട്ടുകുത്തി നിർത്തിയിരിക്കുന്നതും മറ്റൊരാളുടെ കൈകൾ മുറിച്ചുമാറ്റുന്നതിനായി പുറകിലേക്ക് വലിച്ചുകെട്ടിരിക്കുന്നതും വിഡിയോയില്‍ കാണിക്കുന്നുണ്ട്. 
 
പള്ളികളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ തകർക്കുന്നതും ആൽക്കഹോൾ കുപ്പികൾ പൊട്ടിച്ചുകളയുന്നതും ക്രിസ്ത്യൻ തിരശേഷിപ്പുകൾ കത്തിച്ചുകളയുന്നതും വിഡിയോയിൽ ഉണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക