എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് 2 മരണം

ശനി, 29 സെപ്‌റ്റംബര്‍ 2012 (16:44 IST)
PRO
PRO
ഇന്തൊനീഷ്യയില്‍ എയര്‍ഷോയ്ക്കിടെ വിമാ‍നം തകര്‍ന്ന് വീണ് പൈലറ്റ് ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ജാവയിലാണു സംഭവം.

മൂന്നു സീറ്റുകള്‍ ഉളള ബ്രവോ എഎസ്‌ 202 വിഭാഗത്തില്‍പ്പെട്ട പരിശീലന വിമാനമാണു തകര്‍ന്ന് വീണത്‌. അഞ്ചു തവണ അഭ്യാസപ്രകടനം വിജയകരമായി നടത്തിയതിന് ശേഷമാണ് അപകടം.

ആറമത്തെ തവണ അഭ്യാസം നടത്തുന്നതിനിടെ വിമാനം സമീപത്തെ വ്യോമസേന വെയര്‍ഹൗസ്‌ കെട്ടിടത്തിനു സമീപം തകര്‍ന്നു വീഴുകയായിരുന്നു.

വെബ്ദുനിയ വായിക്കുക