ഇറാന്‍: ചര്‍ച്ചകള്‍ മന്ദഗതിയില്‍

ബുധന്‍, 21 ഒക്‌ടോബര്‍ 2009 (10:37 IST)
ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയിന്‍മേലുള്ള ചര്‍ച്ചകള്‍ പ്രതിക്ഷിച്ച വേഗത്തിലല്ല മുന്നേറുന്നതെന്ന് രാജ്യാന്തര അണവോര്‍ജ ഏജന്‍സി തലവന്‍ മുഹമ്മദ് എല്‍ബെറാദി. ഇറാന്‍ പ്രതിനിധികളുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എല്‍ബെറാ‍ദി. എന്നാല്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഇറാ‍നുമായി ധാരണയിലെത്താനാകുമെന്ന് ഇപ്പോഴും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു.

ആണവപ്രശ്നന്ത്തില്‍ ഇറാനുമായി ധാരണയിലെത്തണമെങ്കില്‍ ഒട്ടേറെ സാങ്കേതിക തലങ്ങള്‍ മറികടക്കണം. ആദ്യ പരസ്പര വിശ്വാസമാര്‍ജിക്കുകയാണ് വേണ്ടത്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും അല്‍പ്പ, മന്ദഗതിയിലാണ് ചര്‍ച്ചകള്‍ മുന്നേറുന്നതെന്ന് മാത്രം-എല്‍ബെറാദി പറഞ്ഞു.

അതേസമയം, അണുബോംബ്‌ നിര്‍മിക്കാനാവശ്യമായ വിവരങ്ങള്‍ ഇറാന്‍ സ്വായത്തമാക്കിയെന്നു യുഎന്‍ ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട്‌ നല്‍കിയതായി 'ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെളിപ്പെടുത്തിയത്‌ വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക