ഇറാനില്‍ ഭൂകമ്പത്തില്‍ എട്ട് മരണം

വെള്ളി, 29 നവം‌ബര്‍ 2013 (11:22 IST)
PRO
ദക്ഷിണ ഇറാനില്‍ ആണവനിലയത്തിന് സമീപമുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 12 പേരുടെ നിലഗുരുതരമാണ്.

ബുഷേഹര്‍ പ്രവിശ്യയിലെ ബൊറാസ്ജന്‍ നഗരത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക