ഇറാക്കില്‍ ആക്രമണങ്ങളില്‍ 93 മരണം

തിങ്കള്‍, 23 ജൂലൈ 2012 (18:17 IST)
PRO
PRO
ഇറാക്കില്‍ തിങ്കളാഴ്ച ഉണ്ടായ ആക്രമണങ്ങളില്‍ 93 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഖ്വയിദയാണ് ആക്രമണം നടത്തിയത്. അല്‍ ഖ്വയിദ ഇറാക്കില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുക‍യാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബോംബാക്രമണത്തിലും വെടിവയ്പ്പുകളിലുമായാണ് ആളുകള്‍ മരിച്ചത്.

അല്‍ ഖ്വയിദയുടെ ആക്രമണങ്ങള്‍ക്ക് പുറമെ സിറിയയില്‍ നിന്നുള്ള പോരാളികളും ഇറാക്കില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക