ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ടയാള്‍ മറ്റൊരു ജീവന്‍ രക്ഷിച്ചു!

ചൊവ്വ, 18 മാര്‍ച്ച് 2014 (17:55 IST)
PRO
PRO
ബ്രിട്ടനിലെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് ചാടി ചാകാന്‍ പുറപ്പെട്ടയാള്‍ മരൊറ്റാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരനായി. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം.

പാലത്തില്‍ നിന്ന് ചാടിച്ചാകും എന്ന് ഭീഷണിമുഴക്കിയ ആളെ രക്ഷിക്കാനാണ് പൊലീസ് എത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസും ലൈഫ് ബോട്ട് ക്രൂവും കണ്ടത് തേംസ് നദിയില്‍ മുങ്ങിത്താഴുന്ന മറ്റൊരാളെയാണ്. എന്നാല്‍ ഇയാള്‍ എങ്ങനെ നദിയിലെത്തി എന്ന് വ്യക്തമല്ല. തനിക്ക് 33 വയസ്സ് പ്രായമുണ്ട് എന്ന് മാത്രമാണ് ഇയാള്‍ പൊലീ‍സിനോട് പറഞ്ഞത്. മറ്റൊരു ചോദ്യത്തിനും ഉത്തരം നല്‍കിയതുമില്ല.

പാലത്തില്‍ നിന്ന് ചാടാന്‍ തുനിഞ്ഞയാളെയും നദിയില്‍ മുങ്ങിത്താഴ്ന്നയാളെയും പൊലീസ് രക്ഷിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക