അള്‍ജീരിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 സൈനികര്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 28 മാര്‍ച്ച് 2016 (11:48 IST)
അള്‍ജീരിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 12 സൈനികര്‍ കൊല്ലപ്പെട്ടു. മധ്യഅള്‍ജീരിയയിലെ റെഗാനിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ഹെലികോപ്റ്ററിനുണ്ടായ സാങ്കേതികതകരാറാണ് അപകടത്തിനു കാരണമായതെന്ന് സൈനികമന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക