ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുടെ സൈനിക മേധാവിയായി ഒരു വനിത സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്നു. പസഫിക് എയര്‍ ഫോഴ്‌സ് ജനറലായ ലോറി റോബിന്‍സണ്ണിനെ എല്ലാ സൈനിക വകുപ്പുകളുടേയും മേധാവിയായി പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. ഇതിന് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കയുടെ ആദ്യ വനിതാ സൈനിക മേധാവിയായി ലോറി റോബിന്‍സണ്‍ ചുമതലയേല്‍ക്കും.
അമേരിക്കയുടെ സൈനിക മേഖലയിലെ ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീകളെ പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. പുതിയ അറിയിപ്പോടെ 2,20,000 അവസരങ്ങളാണ് അമേരിക്കന്‍ സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ ഉണ്ടാവുക.