അന്താ‍രാഷ്ട്ര വിധവാ ദിനം

തിങ്കള്‍, 23 ജൂണ്‍ 2008 (11:41 IST)
തിങ്കളാഴ്ച അന്താ‍രാഷ്ട്ര വിധവാ ദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്‍റെ ഭാഗമായി ലീസെസ്റ്ററിലെ ഇന്ത്യന്‍ വംശജയായ മേയര്‍ മഞ്ജുള സൂദ് ഡസന്‍‌കണക്കിന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിടും.

ഇന്ത്യയിലെ വിധവകളുടെ ദയനീയാവസ്ഥ ഉയര്‍ത്തിക്കാട്ടുകയാണ് മഞ്ജുളയുടെ ലക്‍ഷ്യം. ഏഷ്യന്‍ രാജ്യങ്ങളിലെ വിധവകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലൂംഭ ട്രസ്റ്റാണ് വിധവകളുടെ ദിനം ആചരിക്കുന്നത്. ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്‍റെ ഭാര്യ ചെറി ബ്ലെയര്‍ 2005ലാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്.

ലീസെസ്റ്ററിലെ ഡി മോണ്ട്ഫോര്‍ട്ട് സര്‍വകലാശാല ക്യാമ്പസ് സെന്‍ററിലാണ് സൂദ് ബലൂണുകള്‍ പറത്തുക. സൂദിന് 1996 ല്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യയില്‍ ജീവിച്ചിരുന്നെങ്കില്‍ തന്‍റെ സ്ഥിതി വ്യത്യസ്തമായിരുന്നേനെ എന്ന് സൂദ് അഭിപ്രായപ്പെട്ടു. സൂദ് 1970ലാണ് ഇന്ത്യ വിട്ടത്.

ബ്രിട്ടനില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഇവിടെ സാമൂഹ്യ വ്യവസ്ഥ മെച്ചമാണ്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വിധവകള്‍ക്ക് ജീവിക്കാന്‍ പറ്റിയ അന്തരീക്ഷമല്ല ഉള്ളത്- സുദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക