സമൂഹമാധ്യമങ്ങളിലൂടെ ഫിലിപ്പീന്‍ സ്വദേശിനിയുടെ നേതൃത്വത്തിലാണ് അനാശാസ്യകേന്ദ്രം നടത്തി വന്നിരുന്നത്. അതേസമയം, പിടിയിലായ യുവതികള്‍ എയ്ഡ്‌സ് രോഗികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റിലേക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും എയ്ഡ്‌സ് ബാധിതരായ സ്ത്രീകളെ ലൈംഗിക തൊഴിലിനായി കയറ്റി അയയ്ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.