ജോക്കോവിക്ക് പുറത്തായി

PROPRO
ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരം നോവാക്ക് ജോക്കോവിക് മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിക്ക് 7-6, 7-6 എന്ന സ്കോറിനാണ് മാഡ്രിഡ് മാസ്റ്റേഴ്സില്‍ ജോക്കോവിനെ പറഞ്ഞുവിട്ടത്.

ഫ്രഞ്ച് താരം ജൈല്‍‌സ് സിമോണേയെ അടുത്ത റൌണ്ടില്‍ കാര്‍ലോവിക്ക് നേരിടും. രണ്ട് സെറ്റുകളും ടൈ ബ്രേക്കറിലേക്ക് നീണ്ട മത്സരത്തില്‍ 20 എയ്സുകളാണ് കാര്‍ല്ഓവിക് തൊടുത്തത്.

നേരത്തെ ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍, രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍, ആന്‍ഡി മുറെ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. എന്നാല്‍ ഡേവിഡ് നല്‍ബന്ധിയാന്‍ പുറത്തായി. ഫെഡറര്‍ ജോ വില്‍ഫ്രഡ് സോംഗയെ 6-4, 6-1നു പരാജയപ്പെടുത്തി. നദാല്‍ റിച്ചാഡ് ഗാസ്ഗേയെ 6-4, 6-2 നു തോല്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക