ഗൂഗിള്‍ മാപ്പിൽ പോലും ദൃശ്യമല്ലാത്ത കാനനഭംഗി അടുത്തറിയാന്‍ ഒരു യാത്ര, വയനാട്ടിലേക്ക് !

റിജിഷ മീനോത്ത്

ചൊവ്വ, 3 ജൂലൈ 2018 (15:28 IST)
യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ആ യാത്ര വയനാട്ടിലേക്കാണെങ്കിലോ? നോ പറയാന്‍ കഴിയില്ല. യാത്രയെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ ഒരു അവസരം. ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നസംരംഭമായ 'നൊമാഡിക് ട്രൈബ്' ആ അവസരം ഒരുക്കുകയാണ്.
 
യാത്രയെ ഇഷ്‌ടപ്പെടുന്ന ഇവര്‍ നിങ്ങള്‍ക്കായി ജൂലൈ 21, 22 എന്നീ തീയതികളില്‍ 'ഇന്‍ടു ദി വൈല്‍ഡ്' എന്ന മണ്‍സൂണ്‍ ട്രക്കിംഗ് ട്രിപ്പ് സംഘടിപ്പിക്കുകയാണ്. പരിചയസമ്പന്നരായ ഗൈഡുകള്‍ക്കൊപ്പം രണ്ട് ദിവസം കൊണ്ട് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്‌ക്കാന്‍ കഴിയുന്നൊരു ട്രക്കിംഗ് അനുഭവം സ്വന്തമാക്കാന്‍ കഴിയും.
 
ട്രക്കിംഗും ഹൈക്കിംഗും സാഹസികത നിറഞ്ഞ മറ്റ് കായിക വിനോദങ്ങളും മുന്നില്‍‌ക്കണ്ടുകൊണ്ടാണ് ഇവര്‍ ഈ സ്വപ്‌നപദ്ധതിയ്‌ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ട്രക്കിംഗ്, ക്യാമ്പിംഗ്, ഹൈക്കിംഗ് എന്നിവ ഉള്‍പ്പെടെ സാഹസികത നിറഞ്ഞ മറ്റ് ടൂര്‍ പാക്കേജുകളും ഇവര്‍ പരിചയപ്പെടുത്തുന്നു. ഇന്ത്യയിലുടനീളം നിരവധി ടൂര്‍ പാക്കേജുകളില്‍ പങ്കെടുത്ത് അതിന്റെ അനുകൂല-പ്രതികൂല സാഹചര്യങ്ങള്‍ പഠിച്ച് അവയില്‍ നിന്നെല്ലാം വ്യത്യസ്‌തമായൊരു അനുഭവം നിങ്ങള്‍ക്ക് നല്‍കുക എന്നതാണ് 'നൊമാഡിക് ട്രൈബി'ന്റെ ലക്ഷ്യം. സാധാരണ ട്രക്കിംഗ് പരിമിതികളെല്ലാം മറികടന്നുകൊണ്ടാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്.
 
സമാനതകളില്ലാത്ത സുന്ദര പ്രകൃതിയാണ് വയനാട്. സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വയനാട്ടില്‍ എത്ര കണ്ടാലും മതിവരാത്ത കാഴ്‌ചകളുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവിടം വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നതും. 
 
ഏറ്റവും കൂടുതല്‍ ആളുകള്‍ വയനാട്ടിലേക്ക് വണ്ടികയറുന്നത് ട്രക്കിംഗിനുവേണ്ടി തന്നെയാണ്. 'ചെമ്പ്രാ പീക്ക്', 'ബാണാസുര ഹിൽ‍' തുടങ്ങി അങ്ങോട്ട് നിരന്നുകിടക്കുകയാണ് വയനാട്ടിലെ ട്രക്കിംഗ് സൈറ്റുക‍ൾ. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2100 മീറ്റര്‍ ഉയരത്തില്‍ വയനാടിനു തെക്ക് മേപ്പാടിക്കു സമീപമാണ് ചെമ്പ്ര കൊടുമുടിയുടെ സ്ഥാനം. 
 
ട്രക്കിംഗ് ഇഷ്‌ടപ്പെടുന്നവരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര, വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കൊടുമുടിയുടെ മുകളിലെത്തിയാലാകട്ടെ അത് വേറിട്ടൊരു അനുഭവവുമായിരിക്കും. 
 
അതുപോലെ തന്നെ മനോഹരമായ ട്രക്കിംഗ് അനുഭവം നമുക്ക് നല്‍കുന്ന ഇടമാണ് എലിമ്പിലേരി. മണ്‍സൂണ്‍ ട്രക്കിംഗിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു സ്ഥലം. ഗൂഗിള്‍ മാപ്പില്‍ പോലും പറയാത്ത, കാടിന്റെ മനോഹാരിതയും ഓഫ്റോഡിന്റെ ത്രില്ലും ഒരുപോലെ അനുഭവിക്കാന്‍ കഴിയുന്നയിടമാണ് ഇത്. എലിമ്പിലേരി ഗിരിശൃംഗത്തിന്‍റെ മുകളിലെത്തുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
 
ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകളും സുഗന്ധ വ്യഞ്ജനതോട്ടങ്ങളും വനങ്ങളും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും വയനാടിനെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ട്രക്കിംഗിനായാലും വിനോദസഞ്ചാരത്തിനായാലും വയനാട് നമുക്കായി ഒരുക്കുന്നത് മനോഹരമായ നിമിഷങ്ങളാണ്. 
 
താമരശ്ശേരി ചുരം മുതല്‍ അങ്ങോട്ട് പിന്നെ പരന്നുകിടക്കുകയാണ് വയനാടിന്റെ മനോഹരമായ കാഴ്‌ചകൾ. ആരും ഒന്ന് പോകാന്‍ കൊതിക്കുന്ന സ്ഥലം. പ്രകൃതിയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മണ്‍സൂണില്‍ പോകാന്‍ ഏറ്റവും ഉത്തമമായ സ്ഥലം തന്നെയാണ് വയനാട്.
 
യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
 
മൊബൈൽ: 9747202046, 8281627301
 
ഇമെയിൽ: [email protected]
 
ഫേസ്‌ബുക്ക് ഐഡി: https://www.facebook.com/thenomadictribe/

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍