ശ്രദ്ധാകേന്ദ്രമാകാന്‍ റഷ്യന്‍ ചിത്രങ്ങള്‍

PROPRO
ഡിസംബര്‍ 12 മുതല്‍ 19 വരെ അനന്തപുരിയില്‍ അരങ്ങേറുന്ന പതിമൂന്നാം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ശ്രദ്ധ കവരാന്‍ റഷ്യന്‍ ചിത്രങ്ങള്‍ എത്തുന്നു.

‘ഫോക്കസ്‌ ഓണ്‍ റഷ്യ’ വിഭാഗത്തില്‍ ലോകത്തിന്‌ മുന്നില്‍ മാറിയ റഷ്യയുടെ മുഖം അനാവരണം ചെയ്യുന്ന ചിത്രങ്ങളാണ്‌ ഉള്‍കൊള്ളിച്ചിരിക്കുന്നത്‌.

സമകാലിക റഷ്യന്‍ ജീവിതത്തിന്‍റെ നേര്‍കാഴ്‌ചകളാകുന്ന അഞ്ച്‌ ചിത്രങ്ങളാണ്‌ ഈ പാക്കേജില്‍ ഉള്ളത്‌.

അലക്‌സാണ്ടര്‍ കാസാത്‌കിയുടെ ‘ലിസണിങ്ങ്‌ ടു ദ സൈലന്‍സ്’‌, അന്നാ മെലിക്‌യാന്‍റെ ‘ദ്‌ മെര്‍മെയ്‌ഡ്’‌, സെര്‍ജിതരാസോവിന്‍റെ ‘ലോങ്ങിങ്ങ്‌ ഫോര്‍ ദ്‌ ഫ്യൂച്ചര്’‍, ആന്‍റണ്‍ മെഗെര്‍ ദിചേവിന്‍റെ ‘ദ് സ്വിങ്‌സ്‌’ എന്നീ ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക