കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിയേറ്ററുകളില്‍ നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങള്‍ അരങ്ങ് തിമര്‍ക്കുമ്പോള്‍ പുറത്ത് സാധാരണക്കാരന്റെ വാഹനമായ ‘ചലച്ചിത്രമേള ഓട്ടോറിക്ഷകള്‍’ കൌതുകമാവുന്നു.
മേളയ്ക്കെത്തു പ്രതിനിധികള്‍ക്കായാണ് ഫെസ്റ്റിവല്‍ കമ്മറ്റി സൌജന്യ ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിനിധികള്‍ക്ക് ഒരു തീയേറ്ററില്‍ നിന്നും മറ്റൊരു തീയേറ്ററില്‍ പോകാനാണ് ഈ സൗകര്യം. ഇതിന് പ്രതിനിധികള്‍ വാടക കൊടുക്കേണ്ടതില്ല. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ഈ സേവനം ലഭിക്കുക.
സവാരി ഓടുന്നതാണ് ലാഭമെങ്കിലും മേളയോടുളള താല്പര്യമാണ് ഇപ്രാവശ്യവും മേളയുടെ ഭാഗമാകാന്‍ പ്രേരിപ്പിക്കുതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പ്രതിനിധികള്‍ക്കുള്ള 10 ഓട്ടോകളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു ഓട്ടോയും സേവന സന്നദ്ധമായി നിര്‍ത്തിയിരിക്കുന്നു .കരമന, കൈതമുക്ക് സ്റ്റാന്‍ഡുകളിലെ ഓട്ടോകളാണ് മേളയ്ക്കായി എത്തിയിരിക്കുന്നത്.