ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് ചിത്രങ്ങളാണെന്ന ധാരണയെ പൊളിച്ചെഴുതണമെന്ന് കേരളത്തിന്റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ ചലച്ചിത്രപ്രവര്‍ത്തകര്‍. പ്രാദേശിക ഭാഷയില്‍ ഉണ്ടാകുന്ന മികച്ച ചിത്രങ്ങള്‍ക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ എന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചലച്ചിത്ര പ്രതിഭകള്‍ക്ക് പരാതിയുണ്ട്.
പ്രാദേശിക സിനിമ മുഖ്യധാരയില്‍ നിന്നും തുടച്ചു നീക്കപ്പെടുകയാണെന്ന് ജൂറി അംഗമായ വിഖ്യാത നടന് നാസറുദ്ദീന്‍ ഷാ പറഞ്ഞു. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് ചിത്രങ്ങളാണെ ധാരണ ശരിയായ ദിശയിലേക്കല്ല കൊണ്ടുപോകുന്നത്. ഇന്ത്യ എന്ന ഭാവം നമ്മുടെ സിനിമയ്ക്ക് കൈമോശം വന്നിരിക്കുന്നു.
പ്രാദേശികമായത് മോശമാണെ സമീപനം നമ്മുടെ ചിത്രങ്ങള്‍ ആഗോള തലത്തിലെത്തിക്കുത് തടസ്സമാകുന്നെന്ന് സംവിധായകന് പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. എന്നാല്‍ പ്രാദേശികതയാണ് സിനിമയ്ക്ക് കരുത്ത് നല്‍കുന്നത്.
ഇന്ത്യയുടെ ജീവിതസത്ത വേണം നമ്മുടെ സിനിമയിലുണ്ടാവേണ്ടതെന്നാണ് ചലച്ചിത്രകാരന് ജബ്ബാര്‍ പട്ടേലിന്റെ അഭിപ്രായം.നവതരംഗത്തിന്റെ ഭാഗമായി വളര്‍ത്തികൊണ്ടുവന്ന സമാന്തര സിനിമ സമദൂര സിനിമ എന്ന നിലയില്‍ നിലനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാരാ സിനിമയ്ക്ക് സമാന്തരമായി അര്‍ത്ഥവത്തായ സിനിമ നിര്‍മ്മിക്കേണ്ട വെല്ലുവിളി പുതുതലമുറ ഏറ്റെടുക്കണം.