പ്രശസ്ത ഇറാനിയന്‍ സംവിധായകന് അബ്ബാസ്കിരോസ്താമിയുടെ ടെന്‍ എന്ന ചിത്രത്തിന് ഒരു അനുബന്ധമാണ് ഇത്തവണ മേളയില്‍ എത്തുന്ന ടെന്‍ പ്ലസ് ഫോര്‍. രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കിരോസ്താമിയുടെ ടെന്‍.
നായിക കാറോടിച്ചുകൊണ്ട് ജീവിതത്തിന്റെ വിവിധ നിര്‍ണയ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായിരുന്നു ടെന്നില്‍ കണ്ടത്. വീട്ടുകാരോടും സുഹൃത്തുക്കളോടുമുള്ള സംസാരത്തിനിടെ സിനിമയുടെ ഇതളുകള്‍ വിരിയിക്കുന്ന കിരോസ്താമിയുടെ പ്രത്യേക കഥപറച്ചില്‍ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ മാനിയ അക്ബാരിയുടെ ടെന്‍ പ്ലസ് ഫോറില്‍ നായിക അര്‍ബ്ബുദ രോഗിയാണ്. അസുഖം കൂടിയതിനാല്‍ അവളല്ല കാറോടിക്കുന്നത്. കാറിന്റെ പിന്‍സീറ്റിലിരുന്ന് അവര്‍ കഥയെ നയിക്കുന്നു.
ആദ്യചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തില്‍ കഥാപാത്രത്തെ ക്യാമറയാണ് പിന്തുടരുന്നത്. കിരോസ്താമിയുടെ ചിത്രത്തില്‍ ക്യാമായെ പിന്തുടരുന്നത് പ്രധാനകഥാപാത്രമായ കാറായിരുന്നു.
ലളിതമായ ഇതിവൃത്തങ്ങള്‍ അതീവ ലളിതവും സ്വാഭാവികവുമായി അവതരിപ്പിക്കുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ക്ക് മറ്റൊരു ഉദാഹരണമാണ് ടെന്‍ പ്ലസ് ഫോര്‍.
രാജ്യാന്തരമേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തന്നെ നിറഞ്ഞസദസിലായിരുന്നു.