സ്കാര്‍ലെറ്റ് ജോഹാന്‍സണ് തലക്കനം

PROPRO
അത്ര വലിയ താരമൊന്നുമല്ലെങ്കിലും അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ സ്കാര്‍ലറ്റ് ജോഹാന്‍‌സണ് തലക്കനത്തിന് ഒരു കുറവുമില്ലെന്നാണ് ഹോളിവുഡ് സിനിമാ നിര്‍മ്മാതാക്കളുടെ പരാതി. പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പുതിയ പുതിയ ഡിമാന്‍ഡുകള്‍ വയ്‌ക്കുന്ന താരം ചില ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്നതിന് ചോദിക്കുന്നത് താങ്ങാ‍ന്‍ വയ്യാത്ത തുകകളാണെന്ന് റിപ്പോര്‍ട്ട്.

അടുത്തിടെ പെനലൂപ് ക്രൂസിനൊപ്പം വുഡി അലന്‍റെ ‘വിക്കി ക്രിസ്റ്റീന ബാഴ്‌സിലോണ’ യില്‍ അഭിനയിക്കുന്ന സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ കാനില്‍ പോലും പ്രത്യക്ഷപ്പെടാഞ്ഞത് ഈ പണക്കനം കൊണ്ട് തന്നെയായിരുന്നു. പ്രത്യക്ഷപ്പെടലിനു മാത്രം വന്‍ തുക ഈടാക്കുന്ന അന്മേരിക്കന്‍ ഡാനിഷ് പൌരത്വമുള്ള താരത്തെ താങ്ങാനാകുന്നില്ലെന്നാണ് സ്റ്റുഡിയോകളുടെ പരാതി.

സ്റ്റുഡിയോകള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് താരം ചോദിക്കുന്നത്. ഒപ്പം നായികയായ പെനലൂപ് ക്രൂ‍സിനൊപ്പം ഒരു ഹോട്ടലില്‍ താമസിക്കില്ലെന്ന് നിര്‍ബ്ബന്ധം പിടിക്കുന്ന സ്കാര്‍ലറ്റ് ടീമിലെ മേക്കപ്പ് മാനെയും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ലത്രെ. സ്വന്തമായി മേക്കപ്പ് മാനെയും ഹെയര്‍ ഡിസൈനറെയും വച്ചിരിക്കുന്ന സ്കാര്‍ലറ്റ് 5,000 ഡോളര്‍ വീതം അധിക ചെലവും ആവശ്യപ്പെടുന്നു. അതും ഒരു ദിവസത്തേക്കാണ് ഇത്രയും തുക.

ഇതിനു പുറമേ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ ഷെഡ്യൂളുകളില്‍ എല്ലാം തന്നെ ഒന്നര മണിക്കൂര്‍ താമസിച്ചെത്തുന്നതും താരത്തിന്‍ ഹരമാണ്. വുഡി അലന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സ്കാര്‍ലെറ്റിനെ ബന്ധപ്പെടുത്തിയത് ഒരു അബദ്ധമായി പോയതായിട്ടാണ് ഇപ്പോള്‍ അണിയറക്കാര്‍ക്ക് തോന്നുന്നത്. “സ്കാര്‍ലെറ്റ് ഒരു ടീം പ്ലേയറെ പോലെ പെരുമാറാത്തത് തീര്‍ച്ചയായും വുഡിയെ ചിന്താക്കുഴപ്പത്തില്‍ എത്തിക്കുന്നുണ്ട്.” ചില വൃത്തങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക