വാര്‍ത്ത സൃഷ്ടിക്കാന്‍ എന്തു ചെയ്യണമെന്നു ഹോളീവുഡ് താരം പമേലാ ആന്‍ഡേഴ്സണെ ആരും പഠിപ്പിക്കണ്ട. സദാചാര വഴിയിലൂടെയാണെങ്കിലും അല്ലാതെയായാലും വാര്‍ത്ത സൃഷ്ടിക്കുക എന്നതാണ് പമേല ആന്‍ഡേഴ്സന്റെ നയം. അതും ചൂടു വാര്‍ത്ത. ഇത്തവണയും ഈ മുന്‍ ബേവാച്ച് താരം പതിവ് തെറ്റിക്കുന്നില്ല.
വസ്ത്രങ്ങള്‍ക്ക് ഡിസൈന്‍ നല്‍കാനൊരുങ്ങുന്നു എന്നതാണ് പമിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. വെറും വസ്ത്രമാണെന്നു ധരിക്കരുത്. ശരീരത്തോട് ഏറ്റവും ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങള്‍. വനിതകള്‍ക്കുള്ള അടിവസ്ത്രം ഡിസൈന്‍ ചെയ്യുന്നതിലാണ് കക്ഷിയുടെ താല്പര്യം. അവിടെയും വാര്‍ത്ത നിലനിര്‍ത്താന്‍ താരം ശ്രദ്ധിച്ചു.
പുതിയ തരത്തിലുള്ള പാന്റീസും ബ്രായും നല്കി പുരുഷന്മാരില് നിന്നും സ്നേഹം വാങ്ങി നല്‍കുമെന്നാണ് പമി നല്കുന്ന ഉറപ്പ്. ഉല്‍പ്പന്നങ്ങള്‍ തന്നെ പോലെ തന്നെ കൂടുതല്‍ സെക്സിയാകാന്‍ ശ്രദ്ധിക്കുമെന്നും പമി വ്യക്തമാക്കുന്നു.
“ഇതുവരെ മുന്നിലായിരുന്നു. ഇനി ഒന്ന് പിന്നിലിരിക്കണം. അടിവസ്ത്രങ്ങളുടേയും ശരീര ഉല്‍പ്പന്നങ്ങളുടേയും ഡിസൈനിംഗില്‍ ശ്രദ്ധിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ എനിക്കിഷ്ടമാണ്. എന്റെ സുഹൃത്തുക്കളും ഇഷ്ടപ്പെടുമെന്ന കരുതുന്നു. ” പമി പറഞ്ഞു. ഡിസൈന്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനു വയ്ക്കണമെന്ന അതിമോഹം കൂടി പമിക്കുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 40 കാരിയായ പമീല റിക്ക് സലോമോനുമായുള്ള പുതിയ വിവാഹവും അനുബന്ധ വിഷയങ്ങളും മാധ്യമങ്ങള്‍ ആഘോഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം.
വിവാഹം നടത്തി ഞെട്ടിപ്പിക്കുക എന്നത് പമിയുടെ പതിവായതിനാല്‍ ഇക്കാര്യമൊന്നും ഇപ്പോള്‍ ആരും ശ്രദ്ധിക്കുന്നില്ല. അതു കൊണ്ടാകാം പുതിയ വാര്‍ത്തയില്‍ നില്ക്കാന് പമി ശ്രദ്ധിക്കുന്നത്. ലോസ് ഏഞ്ചത്സില്‍ വെറുതെ നടക്കുമ്പോള്‍ പോലും സലോമോണ്‍ ചുംബനമഴ നല്കി ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് പമി എപ്പോഴും വിരുന്നു നല്കാറുണ്ടല്ലോ.