ക്യാമറയ്‌ക്ക് മുന്നില്‍ എല്ലാം തുറന്ന് കാട്ടി ഇനി പ്രസിദ്ധയാകാമെന്നൊന്നും ഹോളീവുഡ് താരം ഡെമിമൂറിനു പ്രതീക്ഷയില്ല. ഇങ്ങനെ ചിന്തിച്ചൊന്നുമല്ല ഗര്‍ഭിണിയായിരിക്കെ 1991 ല്‍ ക്യാമറയ്‌ക്ക് മുന്നില്‍ നഗ്‌ന ഫോട്ടോയ്‌ക്കായി പോസ് ചെയ്തതും. വെറുതെ ഒരു രസത്തിനു മാത്രം. അന്നത്തെ പ്രവര്‍ത്തിയില്‍ താരത്തിന് ഒട്ടു കുണ്ഠിതവുമില്ല.
ഡെമി മൂറിനെ ഓര്‍മ്മയില്ലെ? വാനിറ്റി ഫെയര്‍ മാസികയ്‌ക്കായി ഗര്‍ഭിണിയായിരിക്കെ എല്ലാം അഴിച്ചു കളഞ്ഞ് ക്യാമറയ്‌ക്ക് മുന്നിലെത്തിയ താരത്തിനെ അറിയാത്തത് ആരാണ്?. ആനി ലീബോവിറ്റ്‌സ് എന്ന ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ ഡെമി ഇങ്ങനെ നിന്നതോടെ പുതിയൊരു ട്രന്‍ഡിനു തന്നെ തുടക്കമാകുകയായിരുന്നു. പിന്നാലെ ഹോളീവുഡിലെ സെലിബ്രിട്ടി അമ്മമാരെല്ലാം തന്നെ ഇത്തരം ചൂടന്‍ പോസ് ചെയ്യാന്‍ മത്സരം തന്നെ നടത്തിക്കളഞ്ഞു.
അന്ന് തനിക്കും കുടുംബത്തിനും കാണാനായി തികച്ചും വ്യക്തിപരമായിട്ടാണ് ചിത്രത്തിന് പോസ് ചെയ്തതെന്നും മൂര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് വാനിറ്റിയുടെ കവറില്‍ എത്തിയാണ് അവസാനിച്ചത്. ഇക്കാര്യം പറഞ്ഞ് അതിനു മുമ്പ് ആനി വിളിച്ചപ്പോള്‍ ഈ ചിത്രം കവറില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് അത്ഭുതകരമായിരിക്കുമെന്നായിരുന്നു മൂറിന്‍റെ മറുപടി.
തൊട്ട് പിന്നാലെ വാനിറ്റി ചിത്രം കവറില്‍ അടിക്കുകയും വന്‍ തുക സമ്പാദിക്കുകയും ചെയ്തു. എന്നിരുന്നാലും ഈ ചിത്രം കവറില്‍ വാനിറ്റി അവതരിപ്പിച്ചതില്‍ ഡെമിമൂറിനു യാതൊരു ദു:ഖവുമില്ല. ഈ ചിത്രം കൊണ്ട് വാനിറ്റി അക്കാലത്തെ ഒന്നാം നിരക്കാരായി മാരുകയും ചെയ്തു എന്നതാണ് വസ്തുത.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ എങ്ങനെ സെക്‍സിയും ആകര്‍ഷണവതിയും ആയിരിക്കാമെന്ന ചെറിയ അനുവാദമാണ് നല്‍കിയതെങ്കിലും ഇതിനു ലഭിച്ച പ്രതികരണം തന്നെ അത്‌ഭുതപ്പെടുത്തിക്കളഞ്ഞതായും മൂര്‍ പറയുന്നു. ഈ ഒറ്റ പ്രസവത്തില്‍ തന്നെ മൂന്ന് കുട്ടികളുടെ അമ്മയായി മാറിയ മൂറിന്‍റെ ഭ്രാന്തന്‍ ചെയ്തികള്‍ പല തവണ ടാബ്ലോയ്‌ഡുകള്‍ക്ക് ഹരമായിട്ടുണ്ട്.