ജെന്നി കൂട്ടുകാരില്ലാതെ ഏകാന്തതയെ ശപിക്കുകയായിരിക്കും. എന്നാല്‍, കൂട്ടുകാരില്ല എന്ന് കരുതി സൌന്ദര്യത്തിന് എന്തെങ്കിലും മാറ്റ് കുറയുമോ . ഇല്ലെന്നാണ് ‘ഹെയര്‍ മാഗസിന്’ പറയുന്നത്. ഏറ്റവും കൂടുതല്‍ അസൂയ ജനിപ്പിക്കുന്ന’ മുടിക്ക് ഉടമയാണ് ജെന്നിയെന്ന് മാഗസിന് നടത്തിയ സര്‍വേ തെളിയിച്ചു.
ആഞ്ജലീന ജൂലി, നതാലിയ ഇംബ്രൂഗ്ലിയ, വിക്ടോറിയ ബെക്കാം തുടങ്ങിയ സുന്ദരികളെ പിന്തള്ളിയാണത്രേ ജെന്നി സര്‍വേയില്‍ മുന്നിലെത്തിയത്. മികച്ച പത്ത് ‘സുന്ദര മുടിക്കാരില്‍’ നിക്കോള്‍ കിഡ്മാന്, ഷാരണ്‍ സ്റ്റോണ്‍ തുടങ്ങിയ ഹോളിവുഡിന്റെ ഇഷ്ടതാരങ്ങളും ഉള്‍പ്പെടുന്നു. മാഗസിന് നടത്തിയ സര്‍വേയില്‍ 1600 ആള്‍ക്കാരാണ് പങ്കെടുത്തത്.
സര്‍വേയില്‍ ‘ബോബ്’ കട്ട് എക്കാലത്തെയും മികച്ച ഹെയര്‍ സ്റ്റൈലായി തെരഞ്ഞെടുത്തു. അതിനു പിന്നാലെ ജെന്നിയുടെ ഹെയര്‍ സ്റ്റൈലാണ് ഏറ്റവും അധികം ആളുകള്‍ അംഗീകരിച്ചത്. അറുപതുകളിലെ ‘ആര്‍മി വെയര്‍ഹൌസ്’ സ്റ്റൈലും എഴുപതിലെ ഫര ഫോസെറ്റ് സ്റ്റൈലും മൂന്നും നാലും സ്ഥാനത്ത് എത്തി.
ഏകാന്തത കാരണം ദു:ഖിതയാണെന്ന് പ്രഖ്യാപിച്ച ജെന്നിക്ക് ഈ പുരസ്കാര പ്രഖ്യാപനം അല്‍പ്പമെങ്കിലും സന്തോഷം പകരുമെന്ന് കരുതാം. ബ്രാഡ് പിറ്റുമായി പിരിഞ്ഞ ശേഷം ഒന്നിലധികം കൂട്ടുകാരെ സൃഷ്ടിച്ച ജെന്നി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോള്‍, കാമുകന്മാരില്ലാത്തതും ജെന്നിയെ വാര്‍ത്തകളില്‍ എത്തിച്ചിരിക്കുകയാണ്.