ചൂട് പകര്‍ന്ന് അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ്

PTI
മുപ്പത്തിയഞ്ചാമത് അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് നിശ യഥാര്‍ത്ഥത്തില്‍ ‘പ്രകടന’ മത്സരമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ലോസ് ഏഞ്ചത്സിലെ നോക്കിയ തിയേറ്ററില്‍ അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് ദാനം നടന്നത്.

സംഗീത രംഗത്തെ തകര്‍പ്പന്‍ പ്രകടനക്കാരായ ബിയോണ്‍സ്, അലീസിയ കേയ്സ്, റിഹാന തുടങ്ങിയവര്‍ വേദിയിലെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ക്ക് ലഭിച്ചത് വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു. ശരീര സൌന്ദര്യം പരമാവധി ആരാധകരിലേക്ക് എത്തിക്കുന്നതിനു മത്സരിക്കുകയായിരുന്നു മാദക സുന്ദരികളായ പാട്ടുകാരികള്‍.

ആരൊക്കെ മത്സരിച്ചാല്ലും കാണികള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കിയത് ബിയോണ്‍സിനും തന്നെ. സ്വര്‍ണവര്‍ണ്ണത്തിലുള്ള നീളന്‍ വസ്ത്രമണിഞ്ഞെത്തിയ ബിയോണ്‍സിന്‍റെ സൌന്ദര്യത്തില്‍ കാണികള്‍ മതിമറന്നു പോയി. മാറിട ഭംഗി പൂര്‍ണമായും പകര്‍ന്നു തന്ന ബിയോണ്‍സ് ശരീരത്തിന്‍റെ ആകരവടിവും വ്യക്തമാക്കി. അസുലഭ സൌന്ദര്യം പകര്‍ത്തിയെടുക്കുന്നതില്‍ ക്യാമറാക്കണ്ണുകള്‍ മത്സരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക