ഒരു നിമിഷം കൊണ്ട് എങ്ങനെ വാര്‍ത്തയില്‍ നിറയാമെന്ന കാര്യം പാരിസ് ഹില്‍ട്ടണെ പഠിപ്പിക്കണ്ട. നേരെയുള്ള കാര്യത്തിലും അല്ലാത്ത കാര്യത്തിലും പെട്ടെന്ന് എങ്ങനെ വാര്‍ത്തയിലെത്താമെന്ന് അവര്‍ക്കറിയാം. അതു കൊണ്ട് തന്നെയല്ലെ ഹോട്ട് താരം വരുമ്പോള്‍ പപ്പരാസി മാധ്യമങ്ങള്‍ ക്യാമറയിലെ ഫോക്കസ് റെഡിയാക്കി കാത്തിരിക്കുന്നത്.
അടുത്തിടെ ബോസ്റ്റണിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വച്ച് പാരീസിന്‍റെ ഒരു എക്‍സ് ക്ലുസീവ് ചിത്രം ഇങ്ങനെ പപ്പരാസി മാധ്യമങ്ങള്‍ക്ക് ലഭിച്ചു. എന്തെന്നാല്‍ പാരീസിന്‍റെ മേലാട ഇല്ലാത്ത അസുലഭമായ ഒരു പോസ്. ‘മാല്‍ ഫംഗ്‌ഷന്‍’ എന്ന ഓമനപ്പേരില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന പൊതുവേദിയില്‍ തുണി അഴിഞ്ഞു പോകലിന്‍റെ ബാക്കിപത്രം.
ബോസ്റ്റണിലെ എസ്റ്റേറ്റ് നൈറ്റ്ക്ലബ്ബില്‍ ഹാവാര്‍ഡ് സര്‍വ്വകലാശാലയുടെ ഹാവാര്‍ഡ് ലമ്പൂണ്‍ മാസിക നല്‍കുന്ന വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാര വേളയായിരുന്നു ചടങ്ങ്. വേദിയില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ അവരുടെ മേലാട ഊര്‍ന്ന് താഴേയ്‌ക്ക് പോന്നു. അകത്ത് ഒന്നും ഇല്ലാഞ്ഞതിനാല്‍ കാണ്ടേണ്ടതെല്ലാം ആള്‍ക്കാര്‍ കണ്ടെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാമറകള്‍ വെറുതെയിരിക്കുമോ? വേദിയില്‍ തുരുതുരാ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നത്രേ. ഇതേകുറിച്ച് ചിത്രത്തിനൊപ്പം സണ്‍ മാസിക പറയുന്നത് എങ്ങനെ കണ്ണ് തള്ളിക്കണമെന്നത് പാരീസ് ഹില്‍ട്ടണു നന്നായി അറിയാമെന്നായിരുന്നു. പുറമേ അവരുടെ നൃത്തം കൂടിയായപ്പോള്‍ ആരാധകര്‍ക്ക് ആനന്ദത്തിന്‍റെ വിരുന്നായി.
സംഘാടകര്‍ എന്തായാലും പരിപാടി ടിക്കറ്റ് വച്ചായിരുന്നു സംഘടിപ്പിച്ചത്. പൈസ ഇപ്പോഴാണ് മുതലായെന്ന് കാണികള്‍ പറഞ്ഞതായും സണ്‍ പറയുന്നു. എന്നാല്‍ ഇതിനേക്കാള്‍ വലിയ സംഭവങ്ങള്‍ നെറ്റില്‍ പോസ്റ്റ്ചെയ്ത പാരീസ് കൂസുന്നേയില്ല.