ആഞ്ജലീനയുടെ മകള്‍ ‘കൊച്ചു താരം‘

ചൊവ്വ, 18 ഡിസം‌ബര്‍ 2007 (11:16 IST)
WD
ആഞ്ജലീന ജൂലിക്ക് ഹോളിവുഡ് താരമെന്ന ഖ്യാതിക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മേലെ കൊച്ചു കുഞ്ഞായ ഷിലോയുടെ പേരിലും പ്രശസ്തിക്ക് വകയായി.

ആഞ്ജലീന-ബ്രാഡ് പിറ്റ് ദമ്പതികളുടെ പതിനെട്ട് മാസം മാത്രം പ്രായമുള്ള സുന്ദരിക്കുട്ടിയെ “ഏറ്റവും സ്വാധീനമുള്ള കുട്ടി’‘ ആയി ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ മാധ്യമ സ്വാധീനം ചെലുത്തുന്ന ഹോളിവുഡ് ദമ്പതികളുടെ കുട്ടികളെയാണ് ഫോര്‍ബ്സ് പരിഗണിക്കുന്നത്.

ഷിലോയെ എതിരില്ലാതെ തെരഞ്ഞെടുത്തു എന്ന് കരുതിയാല്‍ തെറ്റി. ഫോര്‍ബ്സ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഈ കൊച്ചു സുന്ദരിക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. ഷിലോയ്ക്ക് വെല്ലു വിളി ഉയര്‍ത്തിയത് ടോം ക്രൂയിസിന്‍റെ പുത്രി സരിയായിരുന്നു.

ഹോളിവുഡ് കുട്ടികളുടെ മാധ്യമ ശ്രദ്ധയും രക്ഷകര്‍ത്താക്കളുടെ മാധ്യമ സ്വീകാര്യതയുമൊക്കെ കണക്കിലെടുത്താണ് കൊച്ചു ഷിലോയെ ഏറ്റവും സ്വാധീനമുള്ള കുട്ടിയായി തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളെയാണ് മാഗസിന്‍ പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഷിലോയെ കുറിച്ച് 2,000 ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതു തന്നെയാണ് ഈ കൊച്ചു സുന്ദരിയെ ഫോര്‍ബ്സ് പട്ടികയില്‍ ഒന്നാമത് എത്തിച്ചതും.

ഫോര്‍ബ്സ് പട്ടികയില്‍ ആഞ്ജലീന-ബ്രാഡ് പിറ്റ് ദമ്പതികള്‍ ദത്തെടുത്ത രണ്ട് വയസ്സുകാരിയായ സഹാറ മൂന്നാംസ്ഥാനത്തും ഇവരുടെ മറ്റൊരു ദത്തു പുത്രന്‍ പാക്സ് നാലാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

ബ്രിട്നി-കെവിന്‍ ദമ്പതികളുടെ രണ്ട് വസ്സുള്ള മകന്‍ സീന്‍ പ്രീസ്റ്റനും മഡൊണയുടെ ദത്ത് പുത്രന്‍ ഡേവിഡ് ബന്ദയും ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക