നിങ്ങള്‍ക്ക് ഇക്കാര്യം ഒരു കുശുമ്പാണെന്നു തോന്നും. എന്നാല്‍ അഞ്ജലീനയ്ക്ക് ഈ കുശുമ്പില്‍ അല്പം സ്വാര്‍ത്ഥതയുണ്ട്. ഹോളീവുഡ് താരം അഞ്ജലീന ജൂലിക്ക് ഭര്‍ത്താവ് ബ്രാഡ് പിറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇഷ്ടമാകുന്നുണ്ട്. അമ്മായിയമ്മയുടെ ചില കലാപരിപാടികള്‍ ഒഴിച്ചാല്‍.
ബ്രാഡ് പിറ്റിന്റെ മുന്‍ ഭാര്യ ജെന്നിഫര്‍ ആംനിസ്റ്റണ്‍ ജൂലിയുടെ ഇപ്പോഴത്തെ അമ്മായിയമ്മയായ ജെയ്നുമായി നല്ല ബന്ധത്തില്‍ തുടരുന്നത് ജൂലിക്ക് അത്ര പിടിക്കുന്നില്ല. കോണ്ടാക്ട് മ്യൂസിക്ക് ഡോട്ട് കോമിന്റെ പ്രത്യേക ചടങ്ങില്‍ ആംനിസ്റ്റണുമായി ജയ്ന്‍ സമയം ചെലവഴിച്ചതും അവര്‍ക്കു നന്ദി പറഞ്ഞതുമൊന്നും ജൂലിക്കു തീര്‍ത്തും സുഖിച്ചിട്ടില്ല.
ഇപ്പോഴും ആംനിസ്റ്റണുമായി ശക്തമായ ഒരു ബന്ധമാണ് ജേയ്ന്‍ പുലര്‍ത്തുന്നത്. ഒമ്പതു വര്‍ഷമായി സ്വന്തം അമ്മയോടു പോലുമില്ലാത്ത സ്നേഹമാണ് ആംനിസ്റ്റണ്‍ പിറ്റിന്റെ അമ്മയോട് കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം പിറ്റുമായി വേര്‍പെട്ടെങ്കിലും ശേഷവും എന്തു കൊണ്ട് ജെയ്നുമായുള്ള ബന്ധം എന്തിനവസാനിപ്പിക്കണമെന്നതാണ് ആംനിസ്റ്റനിന്റെ സംശയം.
ഇതു തന്നെയാണ് ജയ്ന്‍ തിരിച്ചും. അവര്‍ പരസ്പരം ഇടപഴകുകയും ഇമെയിലുകള്‍ കൈമാറുകയും ടെലഫോണില്‍ ബന്ധപ്പെടുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം മുഖം ചുവക്കുന്നത് അഞ്ജലീനയുടെയാണ്. കലഹിക്കാന്‍ നിക്കുന്നില്ലെങ്കിലും ഇക്കാര്യങ്ങള്‍ അഞ്ജലീന ബ്രാഡ്പിറ്റിനെ അറിയിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ സ്വരച്ചേര്‍ച്ച ജെയ്ന്റെ ആംനിസ്റ്റണുമായുള്ള ബന്ധം മൂലം പോകുമോ എന്ന് അഞ്ജലീന ഭയക്കുന്നു.
ആംനിസ്റ്റണില് ഒരു നല്ല സുഹൃത്തിനെ കാണുന്ന അമ്മ വിനോദ വേളകളില്‍ ചെയ്യുന്നത് കാര്യമാക്കേണ്ടെന്നാണ് പിറ്റ് ആഞ്ജലീനയോടു പറയുന്നത്. ആംനിസ്റ്റണുമായുള്ള ബന്ധം 2005 ല്‍ പിറ്റ് വേര്‍പെടുത്തിയതാണ്. പിറ്റിനു പുതിയ കുടുംബമായിട്ടും അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച ബന്ധം ആംനിസ്റ്റണ്‍ ഇപ്പോഴും തുടരുകയാണ്.