ഋഷീശ്വരന്മാരാല്‍ രചിക്കപ്പെട്ടതാണ് ഈ സ്‌തോത്രമെന്നാണ് ചരിത്രം. ഇതിലെ ആയിരം ദിവ്യനാമങ്ങള്‍ കവിയും ഋഷിവര്യനുമായ വേദവ്യാസമഹര്‍ഷി മഹാഭാരതത്തില്‍ എഴുതിച്ചേര്‍ത്തതായും പറയപ്പെടുന്നു. സര്‍വ്വേശ്വരനായ മഹാവിഷ്ണുവാണ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തപ്പെടുന്ന ഈശ്വരന്‍ എന്നാണ് ഇതില്‍ പറയുന്നത്.