മേടം, ധനു, ചിങ്ങം എന്നീ മാസങ്ങളിലെ പൂര്‍വ്വ പക്ഷങ്ങളിലെ ചതുര്‍ത്ഥിയെ വിനായകചതുര്‍ത്ഥിയായാണ് കണക്കാക്കുന്നത്. മഹാഗണപതി ക്ഷേത്രങ്ങളില്‍ ഈ ദിവസം ഗണപതി പൂജ, ഗണപതി ഹോമം തുടങ്ങിയവ പ്രധാനമാണ്. ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശനഗണേശസ്തോത്രം എല്ലാദിവസവും ജപിക്കുന്നത് വിഘ്നങ്ങള്‍ മാറാന്‍ നല്ലതാണ്.
ദു:ഖമോചനത്തിന് സങ്കടഹരഗണപതിദര്‍ശനം നല്ലതാണ്. കടം മാറുന്നതിന് ഋണമോചനഗണപതി, ആഗ്രഹസാഫല്യത്തിന് സിദ്ധിഗണപതി, ഐശ്വര്യത്തിന് ക്ഷിപ്രഗണപതി, വിഘ്ന നിവാരണത്തിന് വിഘ്ന ഗണപതി, ലക്‍ഷ്യപ്രാപ്തിക്ക് വിജയഗണപതി ദര്‍ശനങ്ങള്‍ ഫലം ചെയ്യും.