ക്ഷേത്രത്തിനുള്ളില്കയറിയാല്, ഭക്തജനങ്ങളുടെ വന്കൂട്ടം കാണാം. എല്ലാവരുടെയും കൈവശം പൂക്കളും നാളീകേരവും ഒരു കുപ്പി മദ്യവും ഉണ്ടാകും. ഭക്തജനങ്ങള്‌നല്കുന്ന മദ്യം പൂജാരി മന്ത്രോച്ചാരണങ്ങളോടെ കാലഭൈരവ വിഗ്രഹത്തിന്റെ ചുണ്ടിലോട്ട് അടുപ്പിക്കുകയും മദ്യം താലത്തില്‌നിന്ന് അപ്രത്യക്ഷമാകുന്ന അത്ഭുതവുമാണ് നമുക്കിവിടെ കാണാന്കഴിയുക.