നാഗങ്ങള്‍ക്കുള്ള വഴിപാടുകള്‍ എന്തിന്? എന്തൊക്കെ?

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ഫെബ്രുവരി 2022 (13:24 IST)
ആയില്യപൂജയും നൂറുംപാലൂം നാഗങ്ങള്‍ക്ക് വഴിപാടായി നല്‍കിയാല്‍ സമ്പത്ത് വര്‍ധിക്കും. കൂടാതെ അറിവും സല്‍ക്കീര്‍ത്തിയും ഉണ്ടാകാന്‍ പാട്ട്, ധാന്യം, ആഭരണങ്ങള്‍ എന്നിവ നല്‍കാം. വിഷനാശം ഉണ്ടാകാന്‍ മഞ്ഞള്‍പൊടി നല്‍കാം. കൂടാതെ ത്വക്ക് രോഗങ്ങള്‍ മാറാന്‍ ചേന വഴിപാടായി നല്‍കാം. 
 
ദീര്‍ഘായുസിന് നെയ്യാണ് വഴിപാടായി നല്‍കേണ്ടത്. കൂടാതെ സര്‍പ്പദോഷങ്ങള്‍ക്ക് പരിഹാരങ്ങള്‍ കാണാന്‍ വെള്ളി, സ്വര്‍ണം എന്നിവയില്‍ നിര്‍മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ടരൂപം എന്നിവ വഴിപാടായി നല്‍കിയാല്‍ സര്‍പ്പദോഷം മാറും. അതേസമയം സന്താന ലാഭത്തിനായി പാല്, കദളിപ്പഴം, നെയ്യ്, പായസം എന്നിവ വഴിപാടായി നല്‍കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍