മേടം രാശിക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ഫെബ്രുവരി 2022 (14:08 IST)
മേടം രാശിക്കാര്‍ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ള വര്‍ഷമായിരിയ്ക്കും 2021. ജോലി സംബന്ധമായ കാര്യങ്ങളില്‍ ഈ വര്‍ഷം അനുകുലമാണ് സാമ്പത്തികമായും ഉയര്‍ച്ച ഉണ്ടാകും. എന്നാല്‍ ചിലവുകള്‍ വര്‍ധിയ്ക്കാന്‍ സാധ്യത ഉണ്ട് എന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഫലം സമിശ്രമയിരിയ്ക്കും. മത്സര പരീക്ഷകളില്‍ വിജയം സ്വന്തമാക്കാന്‍ അവസരങ്ങള്‍ ഉണ്ടാകും.
 
വിദേശത്ത് പഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ആഗ്രഹ സഫലീകരണത്തിന് ആവസരം കൈവന്നേയ്ക്കാം. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവ് പ്രണയികള്‍ക്ക് ഏറെ അനുകൂലമായിരിയ്ക്കും. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ മേടം രാശിക്കാര്‍ ഈ വര്‍ഷം പ്രത്യേക ശ്രദ്ധ നല്‍കണം. ഉദരസംബന്ധമായ രോഗങ്ങള്‍, നടുവേദന, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍