പൊതുവേ കര്‍ക്കിടക മാസം രോഗങ്ങളുടേയും പേമാരിയുടേയും കാലമാണ്. ഈ കാലഘട്ടം കടന്നുപോകാനും ധര്‍മത്തില്‍ നിന്നു വ്യതിചലിക്കാതിരിക്കാനുമാണ് കര്‍ക്കിടകത്തില്‍ രാമായണം പാരായണം ചെയ്യുന്നത്. കര്‍ക്കിടകമാസത്തില്‍ രാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കുന്നത് പുണ്യമായാണ് കരുതപ്പെടുന്നത്. ഇതിലൂടെ ദീര്‍ഘായുസും, സുഖവും, ശത്രുനാശവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.