കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. രാമായണമാസം, പഞ്ഞമാസം, പുണ്യമാസം എന്നിങ്ങനെയുള്ള പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്. ആയുര്‍വേദത്തിനു വലിയ പ്രാധാന്യം നല്‍കുന്ന കാലഘട്ടമാണ് കര്‍ക്കടക മാസം. കര്‍ക്കടക മാസത്തില്‍ ഹൈന്ദവ വിശ്വാസികള്‍ പൊതുവെ മത്സ്യമാംസാദികള്‍ ഒഴിവാക്കുന്ന ശീലമുണ്ട്. കര്‍ക്കടക മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങള്‍ മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നവരാണ് കൂടുതല്‍. കര്‍ക്കടക മാസം മുഴുവനായും മത്സ്യമാംസാദികള്‍ കഴിക്കാത്തവരുമുണ്ട്.