ഗണപതി ക്ഷേത്രങ്ങളില്‍ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലുമുള്ള പതിവാണ് ഗണപതിക്ക് തേങ്ങ ഉടയ്ക്കുക എന്നത്. ഉടച്ച ശേഷം ഈ തേങ്ങയുടെ കഷ്ണങ്ങള്‍ എടുത്ത് കഴിക്കുന്നവരെയയും നാം കാണാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉടച്ച തേങ്ങ കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. ഹൈന്ദവവിശ്വാസ പ്രകാരം അത്തരത്തില്‍ ഗണപതിയ്ക്ക് മുന്നില്‍ ഉടച്ച തേങ്ങ കഴിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. നമ്മുടെ ദോഷങ്ങളും ദുരിതങ്ങളും മാറി പോകുക എന്ന സങ്കല്‍പ്പത്തിലാണ് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുന്നത്. അങ്ങനെ നമ്മുടെ ദോഷങ്ങളെ സങ്കല്‍പ്പിച്ച് ഉടയ്ക്കുന്ന തേങ്ങ വീണ്ടും എടുക്കുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ അവ തിരിച്ച് നമ്മിലേക്ക് തന്നെ വരുമെന്നാണ് വിശ്വാസം.