മീനരാശിക്കാരുടെ തൊഴില്‍-ബിസിനസ് ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 മാര്‍ച്ച് 2023 (17:15 IST)
മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.
 
ആദര്‍ശവാദികളും ആദ്ധ്യാത്മീയ ചായ്വുമുള്ള മീനരാശിക്കാര്‍ ഏതെങ്കിലുമൊരു മേഖലയില്‍ എത്തിപ്പെടുക ശ്രമകരമായ കാര്യമാണ്. എങ്കിലും എന്തിനോടും ഇണങ്ങിച്ചേരാനുള്ള ഇവരുടെ കഴിവാവും തൊഴില്‍ മേഖലയില്‍ ഇവര്‍ക്ക് തുണയാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍