വ്യഴാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ഓഗസ്റ്റ് 2021 (13:08 IST)
ഭഗവാന്‍ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിച്ച് അനുഷ്ഠിക്കുന്നതാണ് വ്യാഴാഴ്ച വ്രതം. സാമ്പത്തിക ഉന്നമനത്തിനും ഉത്തമ സന്താനലബ്ധിക്കും സൗഭാഗ്യങ്ങള്‍ക്കും വേണ്ടിയാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. തുടര്‍ച്ചയായി 12ഓ 16ഓ വ്യാഴാഴ്ചകളിലോ മാസത്തിലെ ഒരു വ്യാഴം എന്ന ക്രമത്തിലോ ആണ് വ്രതം എടുക്കേണ്ടത്. ശുദ്ധിയായ മനസ്സടെയും ശരീരത്തോടെയുമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. വ്രതത്തിന്റ തലേന്ന് ഉച്ച മുതല്‍ അരിയാഹാരം ഉപേക്ഷിക്കുകയും വ്രതത്തിന്റെ അന്നേ ദിവസം ഒരിക്കലോ ഉപവാസമോ എടുത്താണ് വ്രതം പൂര്‍ത്തിയാക്കേണ്ടത്. വ്രതം അനുഷ്ഠിക്കുമ്പോള്‍ നാരായണ മന്ത്രം ഉരുവിടുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍