Chithira Day Pookalam Style: ചിത്തിര നാളില്‍ പൂക്കളം ഇടേണ്ടത് എങ്ങനെ?

ചൊവ്വ, 30 ഓഗസ്റ്റ് 2022 (08:42 IST)
Chithira Day Pookalam Style: മലയാളികള്‍ വീണ്ടുമൊരു ഓണക്കാലത്തെ കൂടി വരവേല്‍ക്കുകയാണ്. ഇന്ന് അത്തം പിറന്നു. ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്ത് ദിവസം വീട്ടില്‍ പൂക്കളമിടുന്ന പതിവുണ്ട്. നാളെ (ഓഗസ്റ്റ് 31, ബുധന്‍) ചിത്തിര നാളാണ്. അത്തം നാളില്‍ ഇട്ട പൂക്കളത്തേക്കാള്‍ കുറച്ചുകൂടി വലിയ പൂക്കളമാണ് ചിത്തിര നാളില്‍ ഒരുക്കേണ്ടത്. 
 
അത്തത്തിന് തുമ്പ മാത്രം ഉപയോഗിച്ച് ഒരു ചുറ്റ് പൂവാണ് ഇടേണ്ടതെങ്കില്‍ ചിത്തിരയിലേക്ക് എത്തുമ്പോള്‍ തുമ്പയ്‌ക്കൊപ്പം തുളസി കൂടി ഉപയോഗിക്കണം. രണ്ട് ചുറ്റ് പൂവാണ് ചിത്തിരയില്‍ ഇടേണ്ടത്. അത്തം നാളില്‍ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോള്‍ തന്നെ പൂക്കളം വലുതാകാന്‍ ആരംഭിക്കുകയായി. വീടും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍