ഉറങ്ങുമ്പോൾ അടിവസ്‌ത്രങ്ങൾ ധരിക്കാറുണ്ടോ?- അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ!

ബുധന്‍, 16 ജനുവരി 2019 (10:36 IST)
ഉറങ്ങുമ്പോൾ നിങ്ങൾ അടിവസ്ത്രങ്ങൾ ധരിക്കാറുണ്ടോ? ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഇത്തരത്തിൽ അടിവസ്‌ത്രങ്ങൾ ധരിക്കുന്നത്. ഉറങ്ങുമ്പോഴാണ് നമ്മുടെ ശരീരം ഏറ്റവും സുഖപ്രദവും സ്വതന്ത്രമായി ഇരിക്കുന്നത്. 
 
ഉറങ്ങുമ്പോൾ ഏറ്റവും കട്ടികുറഞ്ഞ, കുറച്ച് വസ്ത്രങ്ങളാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത്. അയഞ്ഞ് കിടക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ശരീരത്തെ നല്ലപോലെ ശ്വസിക്കുന്നതിന് സഹായിക്കുന്നു. എത്രമാത്രം ഫ്രീയായി ശരീരത്തെ വിടുന്നോ അത്രയും നല്ലത് എന്നാണ് പറയുക.
 
വസ്ത്രങ്ങളില്ലാതെ ഫ്രീയായി ഇരിക്കുന്നത് ശരീരശുചിത്വത്തിന് സഹായിക്കുന്നു. അടിവസ്ത്രങ്ങള്‍ ഒഴിവാക്കുന്നത് ഇഷ്ടമല്ലെങ്കിൽ അയഞ്ഞ നേര്‍ത്തവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. നനവ് കൊണ്ടുള്ള അണുബാധക്കുള്ള സാധ്യത, ശരീര സ്രവങ്ങളിൽ നിന്നുളള ബാക്ടീരിയ തുടങ്ങിയവയെ പ്രതിരോധിക്കാൻ അടി വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍